എത്ര രൂപയുടെ കോവേജ് ആണ് ഒര് ഫാമിലിക് വേണ്ടത് ?
45 വയസുള്ള ഞാനും ഭാര്യയും 2 മക്കളും ആണ്  എന്റെ ഈ കുടുംബത്തിന് ശെരിക്കും വേണ്ട കോവേജ് എത്രയാണ് എന്നൊന്നു പറഞ്ഞുതരുമോ.. 
മൂന്നോ അതിനു മുകളിലോ അംഗങ്ങളുള്ള ഒര് കുടുമ്പത്തിനു 20 ലക്ഷത്തിൽ കുറയാതെ ഉള്ള ഇൻഷുറൻസ് കവറേജ്‌ പരിരക്ഷ ഉണ്ടായിരിക്കണം. 

അംഗങ്ങളുടെ എണ്ണമോ പ്രായമോ മാത്രം അല്ല ഇതിന്റെ മാനദണ്ടം മറിച്ചു ഇന്ത്യയിലെ ചികിത്സാചിലവിന്റെ കണക്കുപ്രകാരം ശരാശരി ബിൽ തുകയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കുന്നത്. ചികിത്സാ ചിലവ് നോക്കിയാൽ കാൻസർ പൊലെ ഉള്ള മാരക രോഗങ്ങളുടെ ചികിത്സാച്ചിലവ് 35 മുതൽ 45 ലക്ഷം വരെ വരാം. 

നേരത്ത പറഞ്ഞ 20ലക്ഷം കവറേജ് എടുക്കുമ്പോൾ തന്നെ 100% Restoration, upto 100% No Claim Bonus Addition ഒക്കെ ആയി 2 വര്ഷം കൊണ്ട് 60ലക്ഷം വരെ കവറേജ്‌  ലഭിക്കുന്നു എന്നതുകൊണ്ട് ആണ് ഇതൊരു അഭികാമ്യമായ തുകയായി കണക്കാക്കാവുന്നതു.